സര്‍വകലാശാല തലത്തിലുള്ള പാഠപുസ്തകങ്ങള്‍ക്കു പുറമെ ശാസ്ത്ര സാങ്കേതിക വിജ്ഞാനം സാധാരണക്കാരിലെത്തിക്കാനുതകുന്ന പോപ്പുലര്‍ ഗ്രന്ഥങ്ങള്‍കൂടി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കന്നു. വൈവിധ്യമാര്‍ന്ന നൂതന സ്കീമുകള്‍ പുസ്തക പ്രസിദ്ധീകരണത്തിനായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ 16 സ്കീമുകളുടെ വിവരണം താഴെ കൊടുക്കുന്നു.

1. ഡിഷ്ണറി / നിഘണ്ടു പ്രോജക്ടുകള്‍

പ്രെഫ. എസ്. ഗുപ്തന്‍ നായര്‍ എഡിറ്റ് ചെയ്ത കേരള ഭാഷാ നിഘണ്ടു - ഡോ. ഡി. ബാബുപോള്‍ രചിച്ച വേദ ശബ്ദ രത്നാകാരം - ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ നായര്‍, പ്രൊഫ. കെ. എസ്. നാരായണപിള്ള എന്നിവര്‍ സംശോധന നടത്തയ സംഗ്രഹീത ശബ്ദതാരാവലി - പ്രൊഫ. വട്ടപറന്പില്‍ ഗോപിനാഥപിള്ളയുടെ നാനാര്‍ത്ഥ നിഘണ്ടു - മലയാള പര്യായ നിഘണ്ടു - എം. വി. വിഷ്ണു നന്പൂതിരിയുടെ ഫോക്ലോര്‍ നിഘണ്ടു - പോലീസ് വിജ്ഞാന നിഘണ്ടു, ഭൗതിക നിഘണ്ടു, തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിഘണ്ടുക്കള്‍. ഡോ. അയ്യപ്പപണിക്കര്‍ ചീഫ് എഡിറ്ററായിട്ടുള്ള ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം ഡിക്ഷണറി, ഡോ. കെ. വിജയന്‍ തയ്യാറാക്കുന്ന സംസ്കൃത മലയാള നിഘണ്ടു, ഡോ. എസ്. കെ. വസന്തന്‍ രചിച്ച കേരള സംസ്ക്കാര ചരിത്ര നിഘണ്ടു, ഡോ. എം. എസ്. നായര്‍ തയ്യാറാക്കുന്ന നിയമ നിഘണ്ടു, മെഡിക്കല്‍ ഡിക്ഷണറി, കംന്പ്യൂട്ടര്‍ ഡിക്ഷണറി, ശാസ്ത്ര നിഘണ്ടു, സാഹിത്യ നിഘണ്ടു, ഭാഷാ ശാസ്ത്ര നിഘണ്ടു കൂടാതെ വിവിധ ശാസ്ത്ര വിഷയാധിഷ്ഠിത നിഘണ്ടുക്കള്‍ എന്നിവ സമയ ബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിനുള്ള പദ്ധതിയുടെ പ്രവര്‍ത്തനം പുരോഗമിക്കന്നു.


2. കന്പ്യൂട്ടര്‍ ഗ്രന്ഥപരന്പര

അത്യാധുനിക ശാസ്ത്ര ശാഖയായ കന്പ്യൂട്ടര്‍ - ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ ഇന്ത്യന്‍ ഭാഷകളിലാദ്യമായി മലയാളത്തില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇന്‍റര്‍നെറ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (കംന്പ്യൂട്ടറിന്‍റെ മനസ്സ്), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സി-പ്രോഗ്രാമിങ്ങ്, ജാവ പഠിച്ചു തുടങ്ങാം, കന്പ്യൂട്ടര്‍ പ്രയോഗവും പരിചയവും, ഗ്നു ലിനക്സും സോഫ്റ്റ് വെയറും തുടങ്ങി നിരവധി കന്പ്യൂട്ടര്‍ ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. സാധാരണക്കാര്‍ കന്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുക എന്നതാണ് ഈ സ്കീമിന്‍റെ ലക്ഷ്യം.


3. ഡോ. അമര്‍ത്യാസെന്നിന്‍റെ തിരഞ്ഞെടുത്ത ഗ്രന്ഥങ്ങളുടെ വിവര്‍ത്തനം

നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാസെന്നിന്‍റെ ഗ്രന്ഥങ്ങളില്‍ കേരളത്തെ സംബന്ധിച്ചതും, പ്രസക്തവുമായി തെരഞ്ഞെടുത്ത അഞ്ചു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.

4. ആരോഗ്യ പുസ്തക കോര്‍ണര്‍

രോഗപ്രതിരോധത്തിന് ജനങ്ങളെ സജ്ജരാക്കുന്നതിനുവേണ്ടി ആരോഗ്യ സാക്ഷരത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സ്കീമില്‍ 17 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഡോ.ജി. വിജയരാഘവന്‍, ഡോ. സി.ജി. ബാഹുലേയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ രചിച്ച ഹൃദയം ഹൃദ്രോഗം, ശ്രീ. സി. ആര്‍. ആര്‍ വര്‍മ്മ രചിച്ച പ്രകൃതി ജീവനം, ഡോ. തോമസ് ഗോഡ്റിക് രചിച്ച എയ്ഡ്സ്, മലന്പനി, ക്യാന്‍സര്‍, ശസ്ത്രക്രിയാ ശാസ്ത്രം സാധാരണക്കാരന,് ആയൂര്‍വേദ ദര്‍ശനം, അഷ്ടാംഗ ദര്‍ശനം, ഭൈഷജ്യ ദര്‍ശനം തുടങ്ങിയ ആയൂര്‍വേദ ഗ്രന്ഥങ്ങള്‍ക്ക് വായനക്കാരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചിട്ടുണ്ട്. ത്വക്ക് രോഗങ്ങള്‍, പ്രമേഹം, ആസ്മ എന്നീ ഗ്രന്ഥങ്ങള്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതാണ്. സ്കൂള്‍ കോളേജ് ആരോഗ്യ ക്ലബുകള്‍, ലൈബ്രറികള്‍ എന്നിവയിലൂടെ ഈ കൃതികള്‍ പ്രചരിപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നു.

5. ദര്‍ശനമാല

സാധാരണ വായനക്കാര്‍ക്ക് ദാര്‍ശനികഗ്രന്ഥങ്ങളില്‍ താല്‍പര്യം കൂടുന്നു എന്ന് വായനയെ സംബന്ധിച്ച് നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ആരംഭിച്ച സ്കീമാണിത്. ഈ സ്കീമില്‍ ഭഗവദ്ഗീത, ക്രിസ്തുദര്‍ശനം, ഇസ്ലാമികദര്‍ശനം, ശ്രീ നാരായണ ഗുരു സന്പൂര്‍ണ്ണ കൃതികളുടെ വ്യാഖ്യാനം, ദശോപനിഷത്തുകളുടെ വ്യാഖ്യാനം, വസിഷ്ഠസുധ, ബ്രഹ്മസൂത്രവ്യാഖ്യാനം, തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

6. വിജ്ഞാനം ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക്

ഇന്ത്യയ്ക്കും കേരളത്തിനും ഊന്നല്‍ നല്‍കി ആഗോളതലത്തില്‍ വിവിധ വൈജ്ഞാനിക വിഷയങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ട് കൈവരിച്ച നേട്ടങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന 25 ആധികാരിക ഗ്രന്ഥങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഏറ്റവും നൂതനമായ ഈ സ്കീമില്‍ സമയബന്ധിതമായി പ്രസിദ്ധീകരിച്ചു. 21-ാം നൂറ്റാണ്ടിലെ സാധ്യതകളും വെല്ലുവിളികളും പുതിയൊരു ദിശാബോധം നല്‍കാന്‍ പര്യാപ്തമായ വിധത്തില്‍ പ്രതിപാദന ശൈലി സ്വീകരിച്ചാണ് ഈ ഗ്രന്ഥങ്ങളില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

7. വിശ്വവിജ്ഞാനഗ്രന്ഥങ്ങള്‍

വിശ്വസാഹിത്യകൃതികളുടെ സംഗ്രഹവും പഠനവും പ്രതിപാദിക്കുന്ന വിശ്വമഹാഗ്രന്ഥങ്ങളുടെ ചുവടുപിടിച്ചാണ് വിശ്വവിജ്ഞാനഗ്രന്ഥങ്ങള്‍ എന്ന സ്കീം ആവിഷ്കരിച്ചത്. മാനവിക വിഷയങ്ങളിലെ വിശ്വോത്തര കൃതികളുടെ സാരാംശവും പഠനവുമാണ് നാല് വാല്യങ്ങള്‍ വരുന്ന ഈ കൃതികളിലൂടെ നല്‍കുന്നത്. ഇവയുടെ അടുത്ത വാല്യങ്ങളും പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.

8. തൊഴില്‍ പരന്പര

ഐ.ടി.ഐ, പോളിടെക്നിക്ക്, ജെ.ടി.എസ്സ്, വൊക്കേഷണല്‍ ട്രെയിനിങ് എന്നീ കോഴ്സുകള്‍ക്കുള്ള പുസ്തകങ്ങള്‍ക്ക് പുറമെ സ്വയം തൊഴില്‍ പഠിക്കാനുപകരിക്കുന്ന ഗ്രന്ഥങ്ങള്‍ കൂടി ഈ സ്കീമില്‍ പ്രസിദ്ധീകരിച്ചു വരുന്നു. പ്രായോഗിക പരിജ്ഞാനമുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷ അറിയാത്തതുകൊണ്ട് പഠിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ പുസ്തകങ്ങള്‍ ഏറെ പ്രയോജനപ്പെടുന്നുണ്ടെന്ന് അനുഭവസ്ഥരുടെ കത്തുകള്‍ തെളിയിക്കുന്നു. പ്ലംബിഗ്, തയ്യല്‍, നീഡില്‍വര്‍ക്ക്, സര്‍വേ തുടങ്ങിയ ഗ്രന്ഥങ്ങള്‍ സ്വയം തൊഴില്‍ പഠനത്തിനും സഹായകമാണ്.

9. പ്രശസ്ത സാഹിത്യകാരന്‍മാരുടെ സന്പൂര്‍ണ്ണ കൃതികളുടെ സമഗ്രപഠനം

ഇ.വി. കൃതികള്‍, തകഴി വഴി, എം. ടിയുടെ സര്‍ഗ പ്രപഞ്ചം, സഞ്ചയന്‍ സ്മരണകളും പഠനങ്ങളും, പുനലൂര്‍ ബാലന്‍റെ കാവ്യലോകം, തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. പ്രൊഫ. എം. കെ. സാനു രചിച്ച ആശാന്‍ കൃതികളുടെ പഠനം വൈകാതെ പ്രസിദ്ധീകരിക്കും.

10. സമഗ്രകേരള ചരിത്രം.

പ്രശസ്ത ചരിത്രകാരന്‍മാരുടെ മാര്‍ഗ നിര്‍ദേശത്തില്‍ സമഗ്രകേരള ചരിത്രം തയ്യാറാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചു.

11. ഉത്തരാധുനിക ചിന്താലോകം

ആധുനികോത്തര ദര്‍ശനങ്ങളെയും ആധുനികോത്തര ചിന്തകന്‍മാരെയും മലയാളിക്ക് പരിചയപ്പെടുത്തുവാന്‍ ആവിഷ്ക്കരിച്ച സ്കീമാണിത്. പി. പി. രവീന്ദ്രന്‍റെ മിഷേല്‍ ഫൂക്കോ, ഡോ. പി. കെ. പോക്കറുടെ ദറിദ, എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ലക്കാന്‍, അല്‍ത്തുസര്‍, ലവിസ്ട്രാസ് എന്നീ പുസ്തകങ്ങളടക്കം പതിനെട്ട് ഗ്രന്ഥങ്ങള്‍കൂടി ഈ സ്കീമില്‍ പ്രസിദ്ധീകരിക്കും.

12. ഭാരതീയ കാവ്യസിദ്ധാന്തങ്ങള്‍


സാഹിത്യാസ്വാദനത്തിലും സാഹിത്യ വിമര്‍ശനത്തിലും പാശ്ചാത്യ ദര്‍ശനങ്ങളെയാണ് ആശ്രയിക്കുക പതിവ്. ഭാരതീയ സൗന്ദര്യ ശാസ്ത്രത്തിന് ഈ ധര്‍മ്മം നിറവേറ്റുവാന്‍ വേണ്ടി ആവിഷ്ക്കരിക്കുന്ന ഗ്രന്ഥങ്ങളാണ് ഭാരതീയ കാവ്യസിദ്ധാന്തങ്ങള്‍ എന്ന സ്കീമിലൂടെ പ്രസിദ്ധീകരിക്കുന്നത്.

13. അംബേദ്കര്‍ കൃതികള്‍

ഡല്‍ഹിയിലെ അംബേദ്കര്‍ ഫൗണ്ടേഷന്‍റെ പൂര്‍ണ ധനസഹായത്തോടെ അംബേദ്കര്‍ ഫൗണ്ടേഷനുവേണ്ടി ഡോ. അംബേദ്കറുടെ സന്പൂര്‍ണ്ണ കൃതികള്‍ നാല്‍പ്പത് വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന ദൗത്യം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തിട്ടുണ്ട്. 1997 ഫെബ്രുവരിയില്‍ ആദ്യത്തെ രണ്ട് വാല്യങ്ങള്‍ അന്നത്തെ ഉപരാഷ്ട്രപതി ശ്രീ. കെ.ആര്‍. നാരായണന്‍ പ്രകാശനം ചെയ്തു. ഇതിനകം അംബേദ്കര്‍ കൃതികളുടെ 19 വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

14. ശബ്ദാവലി പരിഷ്കരണം


ഒരു ലക്ഷത്തില്‍പരം പുതിയ സാങ്കേതിക പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന 16 ശബ്ദാവലികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരുന്നു. വിജ്ഞാന ശബ്ദാവലി, ശാസ്ത്ര സാങ്കേതിക ശബ്ദാവലി, കൃഷി ശബ്ദാവലി, മാനവിക ശബ്ദാവലി, വാണിജ്യ ശബ്ദാവലി, ഭരണ ശബ്ദാവലി, സാംഖിക ശബ്ദാവലി എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പുതിയ പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ ശബ്ദാവലികള്‍ പരിഷ്ക്കരിച്ച് വരികയാണ്. കന്പ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ജനിറ്റിക്ക് എഞ്ചിനീയറിംഗ്, ബയോടെക്നോളജി, എന്നീ വിഷയങ്ങളില്‍ പുതിയ ശബ്ദാവലികള്‍ തയ്യാറാക്കാനും പരിപാടിയുണ്ട്.

ഭരണം മലയാളത്തില്‍

ഭരണഭാഷ മലയാളമാക്കണമെന്ന് എക്കാലവും ആവശ്യപ്പെട്ടുപോകുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റെുകള്‍ക്കും, സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ രേഖകളും ചട്ടങ്ങളും മറ്റും പരാഭാഷപ്പെടുത്തികൊണ്ട് ഭരണം പൂര്‍ണ്ണമായും മലയാളത്തിലാക്കാനുള്ള ജനാഭിലാഷത്തിന് ആക്കം കൂട്ടുന്നു.

മലയാളത്തനിമ

മലയാള ഭാഷയുടെ കാലോചിതമായ നവീകരണത്തിനായി ശ്രീ. ഇ. എം. എസ്സിന്‍റെ ഭാഷാദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് രൂപം നല്‍കിയ വേദിയാണിത്. 1997 നവംബര്‍ ഒന്നിന് ശ്രീ. ഇ. എം. എസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കണത്തില്‍ ഈ വേദി ഉദ്ഘാടനം ചെയ്തു. 51 അംഗം ജനറല്‍ കൗണ്‍സിലും ഉപദേശസമിതിയും എക്സിക്യൂട്ടീവും ഉള്ള ഈ വേദി രൂപപ്പെടുത്തിയത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

ആറ് മലയാളിക്ക് നൂറ് മലയാളം എന്ന അവസ്ഥ മാറ്റി എല്ലാ മലയാളികള്‍ക്കും ഒരു മലയാളം എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഈ വേദിയുടെ ലക്ഷ്യങ്ങളിലൊന്ന്. ഭാഷാ പരിജ്ഞാനക്കുറവും വൈദേശിക സംസ്ക്കാരത്തിന്‍റെ കടന്നാക്രമണവും മൂലം മലയാളത്തിന് അപചയം സംഭവിച്ചിരിക്കുന്നു. ഇംഗ്ലീഷ് അറിയാത്ത മലയാളിക്ക് മലയാളം അന്യമായിക്കൊണ്ടിരിക്കുന്നു. മലയാളത്തിന്‍റെ തനിമ വീണ്ടെടുക്കുവാനും സംരക്ഷിക്കാനും വികസിപ്പിക്കാനും വേണ്ടിയാണ് മലയാളത്തനിമ ആരംഭിച്ചിരിക്കുന്നത്.

അക്ഷരവിന്യാസം, ലിപ്യന്തരണം, ചിഹ്നം, അകലമിടല്‍ എന്നിവയുടെ വ്യവസ്ഥപ്പെടുത്തലിലൂടെ മാനകീകരണം എന്നതാണ് മലയാളത്തനിമയുടെ അടിയന്തിരലക്ഷ്യങ്ങളിലൊന്ന്.

1998 നവംബര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യന്‍ ലാംഗ്വേജസുമായി സഹകരിച്ച് നടത്തിയ ശില്‍പ്പശാലയില്‍ ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി മാനകീകരണത്തിനായി തയ്യാറാക്കിയ മലയാളം അച്ചടിയും എഴുത്തും ഒരു സ്റ്റൈല്‍ പുസ്തകം മാധ്യമങ്ങളിലും കോളെജുകളിലും ഭാഷാ സ്നേഹികള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷയിലേതുപോലെ മലയാളത്തില്‍ സ്പെല്‍ ചെക്ക് സിസ്റ്റം ആവിഷ്ക്കരിക്കാന്‍ ലിപി വിന്യാസത്തില്‍ മാനകീകരണം അനിവാര്യമാണ്. കെല്‍ട്രോണുമായി സഹകരിച്ച് മലയാള ഭാഷയെ ഡി.ടി.പി.ക്ക് സുസജ്ജമാക്കിയ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അടുത്ത ലക്ഷ്യം മലയാളത്തിലും കന്പ്യൂട്ടറില്‍ സ്പെല്‍ ചെക്ക് സിസ്റ്റവും, ഗ്രാമര്‍ ചെക്ക് സിസ്റ്റവും ആവിഷ്ക്കരിക്കുക എന്നതാണ്. ചര്‍ച്ചകളില്‍ പ്രകടമാകുന്ന അഭിപ്രായങ്ങല്‍ സൂക്ഷ്മമായി വിലയിരുത്തി മാനകീകരണത്തിന് അവസാന രൂപം നല്‍കും.

ഹ്രസ്വകാല മലയാള പഠന കോഴ്സ്

മലയാളികളല്ലാത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി ഐ.എം.ജി. യില്‍ ഹ്രസ്വകാല പഠന കോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്നു. പുസ്തകങ്ങളും ആഡിയോ കാസെറ്റുമാണ് ഇപ്പോഴത്തെ പഠന സാമഗ്രികള്‍. നോം ചോംസ്കി സിദ്ധാന്തങ്ങളനുസരിച്ച് അനായാസമായി എളുപ്പത്തില്‍ ഭാഷ പഠിക്കാന്‍ ഉതകുന്ന കന്പ്യൂട്ടര്‍ ഡിസ്ക് തയ്യാറാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പരിപാടിയുണ്ട്. പ്രവാസി മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കും ഇത് പ്രയോജനപ്പെടും

 
 
  © Copyright 2004, State Institute of Languages, Government of Kerala
Designed and Maintained by C-DIT , www.cdit.org  
BEST VIEW 1024 x 768