| |
വിവിധ
അവാര്‍ഡുകള്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരണങ്ങള്‍ക്ക്
ലഭിച്ചിട്ടുണ്ട്.
ഡോ. എം.ജി. ശശിഭൂഷണ്‍
രചിച്ച കേരളത്തിലെ
ചുവര്‍ ചിത്രങ്ങള്‍ക്ക്
എന്‍. വി. സാഹിത്യ
അവാര്‍ഡ്,
ശ്രീ. കെ. വേലപ്പന്‍
എഴുതിയ ആദിവാസികളും
ആദിവാസിഭാഷകളും,
സിനിമയും
സമൂഹവും എന്നീ
ഗ്രന്ഥങ്ങള്‍ക്ക്
സാഹിത്യ അക്കാദമി,
സംസ്ഥാന സര്‍ക്കാര്‍
അവാര്‍ഡുകള്‍,
പ്രൊഫ. എം. ലീലാവതിയുടെ
ആദിപ്രരൂപങ്ങള്‍
സാഹിത്യത്തില്‍
ഒരു പഠനം എന്ന
കൃതിക്ക്
നാലപ്പാട്
അവാര്‍ഡ്.
ശ്രീ. ചവറ അപ്പുക്കുട്ടന്‍പിള്ള
രചിച്ച കഥകളിയിലെ
മനോധര്‍മ്മങ്ങള്‍ക്ക്
എം. കെ.കെ. നായര്‍
അവാര്‍ഡ്,
ഡോ. ഡി. ബാബുപോളിന്‍റെ
വേദശബ്ദരത്നാകരത്തിന്
എന്‍. വി. സാഹിത്യ
അവാര്‍ഡ്,
സി. രാഘവന്‍
രചിച്ച തുളു-നാടും
ഭാഷയും നാട്ടറിവും
എന്ന പുസ്തകത്തിന്
എന്‍. വി. സാഹിത്യ
പുരസ്ക്കാരം,
രാഘവന്‍ തുരുമല്‍പ്പാട്
രചിച്ച അഷ്ടാംഗദര്‍ശനത്തിന്
സംസ്ഥാന അവാര്‍ഡ്,
സിനിമയുടെ
ലോകം, കാഴ്ചയുടെ
അശാന്തി, ചലച്ചിത്രത്തിന്‍റെ
പൊരുള്‍ എന്നീ
ചലച്ചിത്ര
ഗ്രന്ഥങ്ങള്‍ക്ക്
കേന്ദ്ര-സംസ്ഥാന
അവാര്‍ഡുകള്‍
എന്നിവ ലഭിച്ചിട്ടുണ്ട്.
| |