Skip to main content
Submitted by kbionline on Thu, 06/14/2018 - 09:51
devap


അനില്‍ കെ.നമ്പ്യാര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ദേവപ്രഭ എന്ന പുസ്തകം  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രകാശനം ചെയ്തു. ഭാഷാ വിദഗ്ധനും സാഹിത്യകാരനുമായ എഴുമറ്റൂര്‍ രാജരാജവര്‍മ പുസ്തകം ഏറ്റുവാങ്ങി. ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ കെ.സുദര്‍ശനന്‍ പുസ്തക പരിചയം നടത്തി. ഡോ.അജയപുരം ജ്യോതിഷ്‌കുമാര്‍, ബി.മുരളി എന്നിവര്‍ സംസാരിച്ചു.റിസര്‍ച്ച് ഓഫീസര്‍ ഡോ.രാധാമണി സ്വാഗതവും അപര്‍ണ എസ്.കുമാര്‍ നന്ദിയും പറഞ്ഞു. 120 രൂപയാണ് പുസ്തകത്തിന്റെ വില.