Skip to main content
Submitted by kbionline on Thu, 07/05/2018 - 00:29
ss

തിരുവനന്തപുരം: ചെറുകഥാകൃത്തും കവിയും എഴുത്തുകാരനുമായ ഷൈന്‍ ഷൗക്കത്തലി രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗഫ് ഫാര്‍ ഖാന്‍ എന്ന പുസ്തകം വിദ്യാഭ്യാസവകുപ്പ്മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് കവി പ്രഭാവര്‍മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 

തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡോ.ഷിബുശ്രീധര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.ജമാല്‍ മുഹമ്മദ് പുസ്തക പരിചയം നടത്തി. പള്ളിയറ ശ്രീധരന്‍, വിനു എബ്രഹാം, ജോസെ ലിയോണ്‍സ് എന്നിവര്‍ സംസാരിച്ചു. എഡിറ്റോറിയല്‍ അസിസ്റ്റന്റുമാരായ ഡോ.ഷീജ.ഒ.കെ സ്വാഗതവും അപര്‍ണ.എസ്.കുമാര്‍ നന്ദിയും പറഞ്ഞു. 40രൂപയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിലും ജൂലൈ 8വരെ വി.ജെ.ടി ഹാളില്‍ നടക്കുന്ന വിജ്ഞാന വസന്തം പുസ്തകോത്സവത്തിലും പുസ്തകം ലഭിക്കും.