Skip to main content
Submitted by kbionline on Fri, 05/04/2018 - 01:33
ss

സുവർണജൂബിലിയാഘോഷത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  നെയ്യാറ്റിൻകര നഗരസഭയുമായി സഹകരിച്ച്  മെയ് 2 മുതൽ 5 വരെ  നെയ്യാറ്റിൻകര സ്വദേശാഭിമാനി  ടൗൺ ഹാളിൽ ആരംഭിച്ച സാഹിത്യ സാംസ്‌കാരിക പുസ്‌തകോത്സവത്തിന്‍റെയും എസ്.വി.വേണുഗോപൻ നായർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച  ഹാസ്യം നോവൽ  ശിൽപ്പത്തിൽ എന്ന  പുസ്‌തകത്തിന്‍റെ പ്രകാശനവും  നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യൂ.ആർ.ഹീബ നിർവ്വഹിച്ചു.

 പ്രൊഫ.സി.ജി.രാജഗോപാൽ പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. ഡോ.എ.എം. ഉണ്ണികൃഷ്ണൻ പുസ്‌തക പരിചയം നടത്തി.പ്രൊഫ.സി.ജി.രാജഗോപാൽ,എസ്.വി.

വേണുഗോപൻ നായർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

അസിസ്റ്റൻറ് ഡയറക്ടർ ഡോ.ഷിബു ശ്രീധർ,റിസര്‍ച്ച് ഓഫീസര്‍ കവി  ഡോ.ബിജു ബാലകൃഷ്ണന്‍  എന്നിവർ സംസാരിച്ചു.  എഡിറ്റോറിയൽ അസിസ്റ്റന്‍റ് അപർണ.എസ്‌.കുമാർ സ്വാഗതം പറഞ്ഞു. 160 രൂപയാണ് പുസ്‌തകത്തിൻറെ വില.