Skip to main content
Submitted by kbionline on Mon, 06/25/2018 - 09:44
ma

മാര്‍ക്സ്@200' പുസ്തകം  27ന് യൂണിവേഴ്സിറ്റി കോളെജിൽ എം.എ.ബേബി പ്രകാശനം ചെയ്യും.

 കാള്‍മാക്സിന്റെ ഇരുനൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജേഷ്.കെ.എരുമേലിയും രാജേഷ് ചിറപ്പാടും സമ്പാദനം നിര്‍വഹിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മാര്‍ക്സ്@200' സമൂഹം, സംസ്കാരം, ചരിത്രം എന്ന പുസ്തകം ജൂണ്‍ 27ന് രാവിലെ 11 മണിക്ക് യൂണിവേഴ്സിറ്റി കോളെജ് ഫിസിക്സ് ഹാളില്‍ മുന്‍മന്ത്രി എം.എ.ബേബി ഡോ.വി.ശിവദാസന് നല്‍കി പ്രകാശനം ചെയ്യും.

 ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ്ചെയര്‍മാന്‍ പി.ബിജു, യൂണിവേഴ്സിറ്റി കോളെജ് പ്രിന്‍സിപ്പാള്‍ എം.സോമശേഖരന്‍പിള്ള, സിന്‍ഡിക്കേറ്റംഗം എം.ഹരികൃഷ്ണന്‍, ചരിത്രവിഭാഗം അധ്യക്ഷ സന്ധ്യ.എസ്.നായര്‍, ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.റോബിന്‍സണ്‍ ജോസ്.കെ, യൂണിവേഴ്സിറ്റി കോളെജ് യൂണിയന്‍ ചെയര്‍മാന്‍ എ.എന്‍.നസീബ് എന്നിവര്‍ സംസാരിക്കും.

 

CLICK HERE TO PDF