കേരള സര്‍ക്കാരിന്‍റെ
സാംസ്കാരിക
വകുപ്പിനു
കീഴില്‍
പ്രവര്‍ത്തിക്കുന്ന
കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്
1968-
ല്‍
സ്ഥാപിതമായി.
സര്‍വകലാശാലതല
വിദ്യാഭ്യാസത്തിനുതകുന്ന
പാഠപുസ്തകങ്ങളും
അധികവായനാ
പുസ്തകങ്ങളും
മാതൃഭാഷയില്‍
പ്രസിദ്ധീകരിക്കുóതിനുള്ള
കേന്ദ്ര പദ്ധതിയുടെ
ഭാഗമായാണ്
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രവര്‍ത്തനമാരംഭിച്ചത്.
ബഹുമുഖ പ്രതിഭയായിരുന്ന
ശ്രീ. എന്‍.വി.
കൃഷ്ണവാര്യരാണ്.
ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ
സ്ഥാപക ഡയറക്ടര്‍.
ഭൗതികശാസ്ത്രം,
ജീവശാസ്ത്രം,
സാങ്കേതിക
ശാസ്ത്രം,
സാമൂഹ്യശാസ്ത്രം,
ഭാഷ, സാഹിത്യം,
സംസ്കാരം
എന്നീ
മേഖലകളിലായി
2600ലധികം മികച്ച
പുസ്തകങ്ങള്‍
ഇതിനകം പ്രസിദ്ധീകരിച്ചു
കഴിഞ്ഞു. മലയാള
ഭാഷയെ ആധുനിക
വിജ്ഞാനത്തിനു
സജ്ജമാക്കുന്നതിനായി
16 വിഷയാധിഷ്ഠിത
ശബ്ദാവലികളും
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയോജനപ്രദമായ
വിധത്തില്‍വിവിധ
നിഘണ്ടുക്കളും
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ചിട്ടുണ്ട്.