വി.എം.പി. പ്രസ്സ്

ശാസ്ത്ര-സാങ്കേതിക ഗ്രന്ഥങ്ങളുടെ അച്ചടി കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിവുള്ള വിജ്ഞാനമുദ്രണം പ്രസ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ആധുനിക രീതിയിലുള്ള ഡി.ടി.പി. ഓഫ് സെറ്റ് സംവിധാനങ്ങള്‍ വിജ്ഞാനമുദ്രണം പ്രസ്സിലുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറി

ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറി ഡെപ്പോസിറ്റ് ലൈബ്രറിയായി ഉയര്‍ത്തി എല്ലാ മലയാള പുസ്തകങ്ങളുടെയും ശേഖരം ഉണ്ടാക്കണമെന്ന് സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരള-ഗാന്ധിജി സര്‍വകലാശാലകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ റിസര്‍ച്ച് സ്ഥാപനമായി അംഗീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ റഫറന്‍സ് ലൈബ്രറിയായി ഇതിനെ പ്രയോജനപ്പെടുത്തുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ മേഖലകളിലുണ്ടായ 1,0,000-ല്‍ അധികം പുസ്തകങ്ങള്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

കോഴിക്കോട് പ്രാദേശിക കേന്ദ്രം

തൃശ്ശൂര്‍ മുതല്‍ കാസര്‍കോഡുവരെയുള്ള ഏഴു വടക്കന്‍ ജില്ലകളിലെ എഴുത്തുകാരെ കണ്ടെത്തുവാനും കോഴിക്കോട്, കണ്ണൂര്‍ സര്‍വ്വകലാശാലകളിലെ പാഠ്യപദ്ദതി അനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാനും ഉത്തര കേരളത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ പ്രചരിപ്പിക്കുവാനും വേണ്ടിയാണ് 1980-ല്‍
കോഴിക്കോട് ചെറൂട്ടി റോഡില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രം
ആരംഭിച്ചത്. കൗണ്ടര്‍ സെയില്‍സിലും പുസ്തക പ്രദര്‍ശനത്തിലുമായി 15 ലക്ഷം രൂപയോളം ശരാശരി വാര്‍ഷിക വരുമാനമുണ്ടായിരുന്ന ഈ പ്രാദേശിക കേന്ദ്രം 2003-2004 സാന്പത്തിക വര്‍ഷത്തില്‍ അത് 30 ലക്ഷം രൂപയായി ഉയര്‍ത്തി. എല്ലാമാസവും രണ്ടു തവണ പുസ്തക പ്രദര്‍ശനവും വില്‍പ്പനയും പ്രദേശിക കേന്ദ്രം നടത്തി വരുന്നു. ഒരു അസിസ്റ്റന്‍റ് ഡയറക്ടറുടെ കീഴിലാണ് പ്രാദേശിക കേന്ദ്രത്തിന്‍റെ ഭരണം.

പുസത്കങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രീതി

വൈജ്ഞാനിക മേഖലകളില്‍ പ്രവര്‍ത്തക്കുന്ന കഴിവും യോഗ്യതയുമുള്ള എഴുത്തകാരില്‍ നിന്നും എഡിറ്റര്‍മാര്‍ ബന്ധപ്പെട്ട് ആവശ്യമായ പുസ്തകങ്ങള്‍ എഴുതി വാങ്ങുന്നു. ഗ്രന്ഥത്തിന്‍റെ കയ്യെഴുത്തു പ്രതി വാങ്ങുന്നതിനു മുന്‍പ് അതിന്‍റെ സിനോപ്സിസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പബ്ലിക്കേഷന്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിച്ച് അംഗീകാരം വാങ്ങേണ്ടതുണ്ട് . കമ്മറ്റി അംഗീകരിച്ചശേഷം എഡിറ്റര്‍മാര്‍ കയ്യെഴുത്തുപ്രതി സൂക്ഷ്മമായി എഡിറ്റു ചെയ്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡി.ടി.പി.യിലോ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകരിച്ചിട്ടുള്ള ഡി.ടി.പി. സെന്‍ററുകളിലോ ഏല്‍പ്പിക്കുന്നു. മൂന്നു പ്രൂഫുകള്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൂഫ് റീഡര്‍മാര്‍ വായിക്കന്നു. ഫൈനല്‍ പ്രൂഫും ട്രെയിസിംഗ് ഷീറ്റും എഡിറ്റര്‍മാര്‍ നേരിട്ടും പരിശോധിച്ച് പൂര്‍ണ്ണമായും തെറ്റു തിരുത്തിയശേഷം വിജ്ഞാനമുദ്രണം പ്രസ്സില്‍ ഏല്‍പ്പിക്കുന്നു. കമ്മിറ്റി അംഗീകരിച്ചു കഴിഞ്ഞാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും എഴുത്തുകാരനും തമ്മിലുള്ള കരാര്‍ ഒപ്പിട്ട് വാങ്ങിയതിനുശേഷം വേണം സ്ക്രിപ്റ്റ് ടൈപ്പ്സെറ്റ് ചെയ്യാന്‍ കൊടുക്കേണ്ടത്. എഡിറ്റര്‍ക്ക് ആവശ്യമെന്നു തോന്നിയാല്‍ സ്ക്രിപ്റ്റ് പരിശോധിക്കാന്‍ ബന്ധപ്പെട്ട വിഷയത്തില്‍ പ്രാഗത്ഭ്യമുള്ള ഒരാളെ ഏല്‍പ്പിക്കാവുന്നതാണ്
 


 
  © Copyright 2004, State Institute of Languages, Government of Kerala
Designed and Maintained by C-DIT , www.cdit.org  
BEST VIEW 1024 x 768