Skip to main content
Submitted by kbionline on Thu, 09/27/2018 - 01:21
roy

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ റോയല്‍റ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള താത്പര്യം ചില ഗ്രന്ഥകര്‍ത്താക്കള്‍ ഡയറക്ടറെ അറിയിച്ചിരുന്നു. 2017-18 വര്‍ഷത്തെ റോയല്‍റ്റി തുകയും അനുവദിച്ച് ഉത്തരവായിട്ടുണ്ട്.  ഈ സാമ്പത്തിക വര്‍ഷത്തെ തുകയോ കഴിഞ്ഞ വര്‍ഷം അനുവദിച്ച ഗ്രന്ഥകര്‍ത്താക്കള്‍  കൈപ്പറ്റാത്ത തുകയോ പ്രളയബാധിതര്‍ക്കായുള്ള  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവര്‍ റോയല്‍റ്റി ചാലഞ്ച് പദ്ധതി പ്രകാരം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമ്മതപത്രം നല്‍കുന്ന പക്ഷം തുക ദുരിതാശ്വാസനിധിയിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നേരിട്ട് ഒടുക്കുന്നതാണ്. വെബ്‌സൈറ്റില്‍ നിന്നും സമ്മതപത്രം എടുത്ത് പൂരിപ്പിച്ച് ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം-3 എന്ന വിലാസത്തിലോ keralabhashatvm@gmail.com എന്ന ഇമെയിലിലോ 9605074005 എന്ന വാട്ട്‌സ്ആപ്പ് സന്ദേശമായോ അയക്കാം.

Click here for Royalty Challenge Form