Skip to main content
Submitted by kbionline on Mon, 11/19/2018 - 09:19

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാനകൈരളിയുടെ ആഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ക്രൈസ്തവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അഭിവന്ദ്യപുരോഹിതന്മാര്‍ പരാതിപ്പെട്ടതായി അറിയുന്നു. മതമൂല്യങ്ങളെ നിരാകരിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുകയെന്നത് മാസികയുടെ നയമല്ല. ബോധപൂര്‍വം അങ്ങിനെ ചെയ്യാന്‍ ശ്രമിച്ചിട്ടുമില്ല. പ്രസ്തുത മുഖപ്രസംഗം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ലേഖനത്തിലെ പരാമൃഷ്ടഭാഗം റദ്ദാക്കിയതായും അറിയിക്കുന്നു.