Skip to main content
Submitted by kbionline on Thu, 11/22/2018 - 09:57
ddd

വി.പ്രഭാകരന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ എന്ന പുസ്തകം വി.ജെ.ടി ഹാളില്‍ നയതന്ത്രജ്ഞനും മുന്‍അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് പ്രകാശനം ചെയ്തു. നിരൂപകന്‍ പ്രൊഫ.വി.രാജാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. 
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ.ബി.സുഗീത, ഗ്രന്ഥകാരന്‍ വി.പ്രഭാകരന്‍ നായര്‍, സബ് എഡിറ്റര്‍ അനുപമ.ജെ എന്നിവര്‍ സംസാരിച്ചു.

120 രൂപയ്ക്ക് പുസ്തകം ലഭ്യമാണ്.