പുസ്തകങ്ങള്‍ വി ല്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വി ല്‍പ്പന വിഭാഗമാണ് നൂതന സ്കീമുകളിലൂടെ വി ല്‍പ്പന വിഭാഗവം ഈ കാലയളവി ല്‍ പൂര്‍വാധികം കാര്യക്ഷമമായി. ഇന്‍സ്റ്റിറ്റ്യൂട്ടി ല്‍ആദ്യമായി പ്രീ-പബ്ലിക്കേഷന്‍ വി ല്പ്പന നടത്തിയത് 1997-ലാണ്. കേരള ഭാഷാ നിഘണ്ടുവിന്‍റെയും വേദശബ്ദരത്നാകരത്തിന്‍റെയും വി ല്‍പ്പന ഒരു വര്‍ഷം കൊണ്ട് നാലായിരത്തി ല്‍പരമായത് പ്രീ-പബ്ലിക്കേഷന്‍ വി ല്‍പ്പനയിലൂടെയാണ്. എല്ലാ ജില്ലകളിലും 1995 ല്‍ തന്നെ പ്രമോട്ടര്‍മാരെ നിയമിക്കുകയും അവര്‍ക്ക് പരിശീലനം ന ല്‍കുകയും ചെയ്തത് പ്രീ-പബ്ലിക്കേഷന്‍ വി ല്‍പ്പന ത്വരിതപ്പെടുത്തി. വിദ്യാഭ്യാസവകുപ്പ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളി ല്‍ നിന്ന് ഓര്‍ഡര്‍ നേടാനും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. കൗണ്ടര്‍ സെയില്‍സ്, എക്സിബിഷന്‍, ഏജന്‍സികള്‍, പ്രമോട്ടര്‍മാര്‍ എന്നിവ വഴി വി ല്‍പ്പന നടത്തുന്നു. വീട്ടിലോരു വിജ്ഞാന ശേഖരം എ ന്ന നൂതന സ്കീം വഴി 6000 രൂപയ്ക്ക് 10,500 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയും. 6000 രൂപ ഒന്നിച്ചടയ്ക്കുന്പോള്‍500 രൂപയ്ക്കുള്ള പുസ്തകങ്ങളും രണ്ടു തവണകളായി അയട്ക്കുന്പോള്‍ 250 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ തീര്‍ത്തും സൗജന്യമായും ലഭിക്കുന്നു. ഇതിന് പോസ്റ്റല്‍ പാഴ്സല്‍ചാര്‍ജ്ജ് സൗജന്യമാണ്. അപേക്ഷാ ഫോറങ്ങള്‍ക്കും വിശദ വിവരങ്ങള്‍ക്കും തിരുവനന്തപുരത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍പ്പന വിഭാഗവുമായി ബന്ധപ്പെടുക. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സന്പൂര്‍ണ്ണ കാറ്റലോഗും വിഷയാധിഷ്ഠിത കാറ്റലോഗും വില്‍പ്പന വിഭാഗത്തില്‍ സൗജന്യമായി ലഭ്യമാണ്. ഓരോ വിജ്ഞാനശാഖയിലേയും വിഷയങ്ങള്‍ തരംതിരിച്ചാണ് വിഷയാധിഷ്ഠിത കാറ്റലോഗുകള്‍ വായനക്കാരുടെ സൗകര്യത്തിനായി പ്രസിദ്ധീകരിക്കുന്നത്

പുസ്തകങ്ങള്‍ വി.പി.പിയായി ഓര്‍ഡര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

 


 
  © Copyright 2004, State Institute of Languages, Government of Kerala
Designed and Maintained by C-DIT , www.cdit.org  
BEST VIEW 1024 x 768