തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. അംബേദ്‌കര്‍ സമ്പൂര്‍ണകൃതികളുടെ വാല്യം 1ന്റെ മൂന്നാം പതിപ്പ് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമവും ദേവസ്വം പാര്‍ലമെന്ററികാര്യവുംവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രകാശനം പ്രകാശനം ചെയ്യും. (ഏപ്രില്‍ 13ന് ബുധനാഴ്ച) രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ മിനി ഹാളില്‍ നടക്കുന്ന പ്രകാശനത്തില്‍ ഫിഷറീസ് സാംസ്കാരികവും യുവജനകാര്യവും വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുസ്‌തകം സ്വീകരിക്കും. ഡോ. അംബേദ്‌കര്‍ സമ്പൂര്‍ണകൃതികളുടെ 40 വാല്യം പുന:പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പതിപ്പ് പ്രകാശനം ചെയ്യുന്നത്. 300രൂപയാണ് പുസ്തകത്തിന്റെ വില.

s

0 അഭിപ്രായം

Leave a Reply