തിരുവനന്തപുരം 10.3.2022 : ലിംഗനീതി ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സെമിനാര്‍ സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉല്‍ഘാടനം ചെയ്തു. കോവിഡ് വിദഗ്ദസമിതി അധ്യക്ഷന്‍ ഡോ.ബി.ഇക്ബാല്‍, സാമൂഹിക നീതിവകുപ്പ് ട്രാന്‍സ് ജന്‍ഡര്‍ സെല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ശ്യാമ.എസ്.പ്രഭ, സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. മിനി സുകുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍മാരായ ഡോ. പ്രിയ വര്‍ഗീസ് സ്വാഗതവും ഡോ. ഷിബു ശ്രീധര്‍ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം ടാഗോര്‍ തിയേറ്റര്‍, തിരുവനന്തപുരം നാളന്ദ, തിരുവനന്തപുരം സ്റ്റാച്യു പുസ്തകശാല, എറണാകുളം മറൈന്‍ഡ്രൈവിലെ റവന്യൂ ടവര്‍, കോട്ടയം വൈ. എം. സി. എ റോഡ്, തൃശൂര്‍ സാഹിത്യ അക്കാദമിക്ക് എതിര്‍വശം പാലസ് റോഡ്, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള പ്ലാസ ജംഗ്ഷന്‍ എന്നീ പുസ്തകശാലകളില്‍ നടന്ന വനിതാപുസ്തകോല്‍സവവും സമാപിച്ചു.
|
|
Leave a Reply