Skip to main content

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു.

അവസാന തീയതി ജൂണ്‍ 17

 

തിരുവനന്തപുരം: വായനദിനത്തോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ്- ഗവേഷക വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ (വിവർത്തനകൃതികളുൾപ്പെടെ) വായനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ പത്തു പേജിൽ കവിയാത്ത വായനക്കുറിപ്പുകൾ 2023 ജൂൺ 17ന് വൈകുന്നേരം 5 മണിക്ക് മുൻപായി vayanavaram23@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണെന്ന് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അറിയിച്ചു. കോളെജ് വിദ്യാർഥികൾ വായനക്കുറിപ്പിനൊപ്പം കോളെജ് ഐഡി കാർഡ് സ്കാൻ ചെയ്‌തു ഇമെയില്‍ ചെയ്യേണ്ടതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 2023 ജൂൺ 19ന് തിരുവനന്തപുരത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. ഹാളിൽ വെച്ച് സമ്മാനം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2316306, 9447956162.