Skip to main content

ss

എന്‍.വിയും വൈജ്ഞാനിക സാഹിത്യവും പ്രഭാഷണം നാളെ (വെള്ളിയാഴ്ച.)

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമ്പത്തിനാലാമത് സ്ഥാപിതദിനാചരണത്തിന്റെ ഭാഗമായി 'എന്‍.വിയും വൈജ്ഞാനിക സാഹിത്യവും' എന്ന വിഷയത്തില്‍ നാളെ (സെപ്തംബര്‍ 16ന് വെള്ളിയാഴ്ച) പ്രഭാഷണം നടത്തും. രാവിലെ 11 മണിക്ക് എന്‍.വി.ഹാളില്‍ മുന്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ സംസാരിക്കും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം അധ്യക്ഷത വഹിക്കും. കേരളത്തിലെ വൈജ്ഞാനിക പുസ്തകപ്രസിദ്ധീകരണരംഗത്തെ പ്രമുഖ സ്ഥാപനമാണ് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 1968 ല്‍ സ്ഥാപിതമായതു മുതല്‍ ശാസ്ത്രം, സാങ്കേതികശാസ്ത്രം, മാനവിക വിഷയങ്ങള്‍, ഭാഷാ, സാഹിത്യം എന്നീ മേഖലകളിലായി 5000ത്തിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും പൊതുവായനയ്ക്കും വേണ്ടി മികച്ച പുസ്തകങ്ങള്‍ തയാറാക്കിക്കൊണ്ട് കേരളത്തിലെ അക്കാദമിക-ബൗദ്ധിക മേഖലകളിലെ സജീവസാന്നിധ്യമാണ്. വിഷയങ്ങളുടെ വൈവിധ്യം, ഓരോ വിഷയത്തിലുമുള്ള പുസ്തകങ്ങളുടെ എണ്ണവും വൈവിധ്യവും സമകാലിക വിഷയങ്ങളിലെ നിരവധി പുസ്തകങ്ങള്‍ എന്നിവയെല്ലാം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ മറ്റു പ്രസിദ്ധീകരണശാലകളില്‍ നിന്ന് വേറിട്ടു നര്‍ത്തുന്നു.