
പ്രളയത്തില്‍ പുസ്തകങ്ങള്‍ നശിച്ചുപോയ തൃശൂരിലെ ഗ്രന്ഥശാലകള്‍ക്ക് ആദ്യഘട്ടമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 6 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു. തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് നാളെ (വെള്ളിയാഴ്ച 12.10.2018) വൈകീട്ട് 4 മണിക്ക് പബ്ലിക് ലൈബ്രറി ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഗ്രാമീണഗ്രന്ഥശാലകള്‍ക്കും വിദ്യാലയങ്ങളിലെ ഗ്രന്ഥശാലകള്‍ക്കും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പുസ്തകങ്ങള്‍ വിതരണം ചെയ്യും. മുരളിപെരുനെല്ലി.എം.എല്‍.എ അധ്യക്ഷത വഹിക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ് മുഖ്യാതിഥിയാകും. നവകേരളസൃഷ്ടിയുടെ ഭാഗമായി സാംസ്‌കാരികമായ ഇടപെടല്‍ എന്ന നിലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങള്‍ സൗജന്യമായും മറ്റുള്ളവ 50ശതമാനം പ്രത്യേക ഡിസ്‌കൗണ്ടിലുമാണ് നല്‍കുന്നത്.