
പ്രമുഖ എഴുത്തുകാരനും ശാസ്ത്രസാഹിത്യകാരനുമായ കെ.യാതീന്ദ്രനാഥന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വജ്രം രത്നങ്ങളുടെ രാജാവ് എന്ന പുസ്തകം എഴുത്തുകാരനും തിരുവനന്തപുരം എം.ജി.കോളേജ് മുന്‍പ്രിന്സിപ്പലുമായ ഡോ.സുദര്‍ശനകുമാര്‍ പ്രകാശനം ചെയ്തു. പ്രശസ്ത റേഡിയോളജിസ്റ്റും ഫിലിം ലവേഴ്സ് കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ ഡോ.എം.കെ.പരമേശ്വരന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് പ്രസ്‌ക്ലബ് ടി.എന്‍.ജി ഹാളില്‍ നടന്ന പ്രകാശന പരിപാടിയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കോളേജ് മുന്‍പ്രിന്‍സിപ്പാല്‍ പ്രൊഫ.എസ്.മോഹന്‍കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥകാരന്‍ കെ.യാതീന്ദ്രനാഥന്‍ സംസാരിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് ദീപ്തി.കെ.ആര്‍ സ്വാഗതവും റിസര്‍ച്ച് ഓഫീസര്‍ എന്‍.എസ്.അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു. 50 രൂപ വിലയുള്ള പുസ്തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ ലഭ്യമാണ്.