Skip to main content
Submitted by kbionline on Thu, 07/11/2019 - 04:55

 

തിരു:ജൂലൈ 10 : ശാസ്ത്രസാങ്കേതികശാസ്ത്ര ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ രചിക്കാന്‍ താല്‍പര്യമുള്ള പട്ടികജാതിക്കാരായ ഗ്രന്ഥകര്‍ത്താക്കള‌ില്‍ നിന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിക്കുന്നു.. കേന്ദ്ര സര്‍ക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ശാസ്ത്രസാങ്കേതിക ശബ്ദാവലികള്‍ക്കുള്ള കമ്മിഷന്റെ (സി.എസ്.ടി.ടി) ശാസ്ത്രഗ്രന്ഥരചനാ പദ്ധതിപ്രകാരമാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക. പുസ്തകനിര്‍മാണത്തിന്റെ ചെലവ് പൂര്‍ണമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വഹിക്കും. താല്‍പര്യമുള്ളവര്‍‌ ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് , നാളന്ദ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജൂലൈ  30 നുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 04712316306. nsarunro@gmail.com.