Skip to main content
Submitted by kbionline on Thu, 06/18/2020 - 05:16

വേലായുധൻ വിരാലി വ്യാഖ്യാനവും പഠനവും നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അയ്യാ വൈകുണ്ഠനാഥർ: അരുൾനൂൽ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചു. മുൻമന്ത്രി ഡോ.എ. നീലലോഹിതദാസൻ നാടാർ പുസ്തകം ഏറ്റുവാങ്ങി.  മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ കെ.ആൻസലൻ എം.എൽ. എ,  ഗ്രന്ഥകാരൻ വിരാലി വേലായുധൻ,  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ എന്നിവർ പങ്കെടുത്തു. 270രൂപ വിലയുള്ള പുസ്തകം തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലയിലും  എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും ലഭിക്കും.

ayya