വിജ്ഞാനകൈരളി വരിക്കാരാവാൻ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമാണ് വിജ്ഞാനകൈരളി. മലയാളത്തിലെ മികച്ച വൈജ്ഞാനിക ലേഖനങ്ങളാണ് ഇതിൽ പ്രസിദ്ധീകരിക്കുന്നത്. കഥയും കവിതയും വിനോദലേഖനങ്ങളും വായിക്കുന്നവരിൽനിന്നു വ്യത്യസ്തമായി പ്രൗഢമായ ലേഖനങ്ങൾ വായിക്കുന്ന വായനക്കാർ മലയാളത്തിലുണ്ട്. അത്തരക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവർക്കൊരു മാസിക ദീർഘകാലത്തെ ആവശ്യമായിരുന്നു. ഇവിടെയാണ് വിജ്ഞാനകൈരളിയുടെ പ്രസക്തി.

1969ജൂൺ 15 ന് മെഡിക്കൽ കോളെജിലെ പ്രിൻസിപ്പൽ ഡോ. സി.എൻ. ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ കോഴിക്കോട് സംഘടിപ്പിച്ച ഒരു പൊതു ചടങ്ങിൽവച്ച് പ്രൊഫ. കെ.സി. ചാക്കോയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാനകൈരളി പുറത്തിറക്കിയത്. ആദ്യ ലക്കത്തിലെ രണ്ടു പേജുവരുന്ന പത്രാധിപക്കുറിപ്പിൽ മാസികയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എൻ.വി. കൃഷ്ണവാരിയർ ഭംഗിയായി വിവരിച്ചിട്ടുണ്ട്. ''ആധുനിക വിജ്ഞാനപ്രചാരണത്തിനുള്ള ഫലപ്രദമായ മാധ്യമമായിത്തീരുമാറ് മലയാളഭാഷയെ വികസിപ്പിച്ച് അതിന്റെ ശക്തിയും സമ്പത്തും അതിവേഗം വളർത്തുക, വ്യത്യസ്തമായ ഭാരതീയ ഭാഷകൾക്കിടയിൽ പ്രയോജനകരമായ സമ്പർക്കം പുലർത്തുക, സാമൂഹികവും വൈകാരികവുമായ ഉദ്ഗ്രഥനത്തിനുള്ള ഉപാധിയായി പ്രാദേശിക ഭാഷ വളരുവാൻ സഹായിക്കുക; ഇവയാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനലക്ഷ്യങ്ങൾ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായി പ്രസിദ്ധം ചെയ്യുന്ന ''വിജ്ഞാനകൈരളി''യുടെ ലക്ഷ്യങ്ങളും വ്യത്യസ്തങ്ങളല്ല. വിജ്ഞാനത്തെ ബഹുജനങ്ങൾക്ക് എത്തിച്ചുകൊടുക്കുക, ബഹുജനങ്ങളെ വൈജ്ഞാനികമേഖലയിലേക്കാകർഷിക്കുക എന്നീ ദ്വിമുഖകർത്തവ്യങ്ങൾ നിറവേറ്റിയാണ് അരനൂറ്റാണ്ട് പിന്നിടുന്ന വിജ്ഞാനകൈരളി മുന്നേറുന്നത്. ശാസ്ത്രം, തത്വശാസ്ത്രം, കല, ഇന്ത്യയിലെ ഭാഷ-അന്യഭാഷാസാഹിത്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ അതാതുകാലങ്ങളിലെ ആധുനിക പ്രവണതകളെ വായനക്കാർക്കായി വിജ്ഞാനകൈരളിയിലൂടെ പരിചയപ്പെടുത്തുന്നു. വിജ്ഞാനകൈരളി യു.ജി.സി. കെയർ പട്ടികയിലും സ്ഥാനംപിടിച്ചിട്ടുള്ള മാസികയാണ്.

വിജ്ഞാനകൈരളി പത്രാധിപസമിതി

ചീഫ് എഡിറ്റർ
ഡോ. സത്യന്‍ എം.

എഡിറ്റർ
കെ.ആര്‍. സരിതകുമാരി

സബ് എഡിറ്റർ
വിദ്യ. എസ്.

പത്രാധിപസമിതി
എന്‍. ജയകൃഷ്ണന്‍
സുജാ ചന്ദ്ര പി.
സ്മിതാ ഹരിദാസ്
ശ്രീകല റ്റി.
റാഫി എം.
രമ്യ കെ. ജയപാലന്‍
ദീപ്തി. കെ.ആര്‍.
അമ്പിളി. ടി.കെ.
എം.പി. ബീന
ബിന്ദു എ.
എം. യു. പ്രവീണ്‍
മനേഷ് പി.
അനുപമ ജെ.
ശ്രീരാജ് കെ.വി.



വിജ്ഞാനകൈരളി

ചീഫ് എഡിറ്റർ
ഡോ. സത്യൻ എം.
ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്


എഡിറ്റർ
കെ. ആർ. സരിതകുമാരി
റിസർച്ച് ഓഫീസർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ഫോൺ: +91 8547996414
editorvijnanakairali@gmail.com


സബ് എഡിറ്റർ
വിദ്യ എസ്
റിസർച്ച് ഓഫീസർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്


വിജ്ഞാനകൈരളി വരിക്കാരാവാൻ ബന്ധപ്പെടുക

സർക്കുലേഷൻ മാനേജർ
ഫോൺ: +91 8593949556
vkcirculation@gmail.com



ലേഖനങ്ങൾ അയയ്‌ക്കേണ്ട ഇ-മെയിൽ: editorvijnanakairali@gmail.com


1 വർഷത്തേക്ക്

400

Subscribe Now

2 വർഷത്തേക്ക്

800

Subscribe Now

3 വർഷത്തേക്ക്

1200

Subscribe Now

4 വർഷത്തേക്ക്

1600

Subscribe Now